മഴവില്ലിന് അത്രയും ചെറിയ ആയുസ്സേ ഉള്ളു എന്ന് അന്നാണ് ഞങ്ങൾക്ക് മനസിലായത്. ഒരുപക്ഷെ അതിന്റെ നൈമിഷികതയായിരിക്കാം അതിനെ അത്രമേൽ ഭംഗിയുള്ളതാക്കുന്നത്. വൈകുനേരം പാടത്ത് പുല്ലരിയുകയായിരുന്ന അച്ഛൻ ഓടി കിതച്ച് വീട്ടിലേക്കു വരുമ്പോൾ എന്നെയും അനിയനേയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു. വളപ്പിലും മുറ്റത്തുമൊക്കെയായി പാമ്പിനെ ഇടക്ക് കാണാറുള്ളതുകൊണ്ട് എന്തോ അപകടമുണ്ടായി എന്ന് പേടിച്ച് ഞങ്ങൾ എന്താണെന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു, 'വേഗം വാ നല്ല ഒരു മഴവില്ല് ആകാശത്ത്'. വടക്കോറത്ത് ചെരുപ്പുകൾ ഒന്നുമില്ലായിരുന്നു. ചെരുപ്പ് ഇടാതെ മുറ്റത്തേക്കു ഇറങ്ങാൻ മടിയായി. ഉമ്മറത്ത് നിന്ന് ഞാനും അമ്മയും അനിയനും ചെരുപ്പൊക്കെ എടുത്തു കൊണ്ടുവന്ന് അതിട്ട് പാടത്തേക്കു ഓടിയപ്പോഴേക്ക് ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു കാണും. മഴവില്ലിന്റെ ഒരു മ പോലും ആകാശത്തു ഇല്ലാതായി കഴിഞ്ഞിരുന്നു. അച്ഛന്റെ മുഖത്തു നിരാശ.
Tuesday, January 17, 2023
ഒരോർമ
"അപ്പഴേ ഞാൻ പറഞ്ഞില്ലേ ചെരുപ്പൊന്നും എടുക്കാൻ പോണ്ട അത് പോവും എന്ന്".
ഞങ്ങൾക്കും സങ്കടം. മഴവില്ലു കാണാഞ്ഞത് കൊണ്ടല്ല. പക്ഷെ കണ്ടയുടനെ അതൊന്നു നോക്കി ആസ്വദിക്കാൻ പോലും നിൽക്കാതെ ഞങ്ങളെ കാണിക്കാൻ ആവേശത്തോടെ ഓടി വന്നതായിരിക്കണം അച്ഛൻ. ആകാശം പോലെ മങ്ങിയ മുഖത്തോടെ ഞങ്ങൾ കുറച്ച് നേരം കൂടെ പോയ മഴവില്ലു തിരിച്ച് വരുമോ എന്ന് നോക്കി നിന്നു..വെറുതെ.
മഴവില്ലിന് അത്രയും ചെറിയ ആയുസേ ഉള്ളു എന്ന് അന്നാണ് ഞങ്ങള്ക് മനസിലായത്.
Subscribe to:
Post Comments (Atom)
പ്രിയപ്പെട്ട മിലാൻ, ദു:ഖമുണ്ടാവുമ്പോൾ മാത്രമേ നല്ല എഴുത്ത് എഴുതാൻ കഴിയൂ എന്ന് പണ്ടേ തോന്നിയിട്ടുണ്ട്. എന്താണ് ആ പ്രതിഭാസം? ദുഃഖം വരുമ്പോൾ ന...
-
ആഗോളകമ്പോള വല്‍ക്കരണത്തിന്റ ഭാഗമായി പൂക്കള്‍ വാങ്ങി പൂക്കളം തീര്‍ക്കണ്ട എന്നു പറഞ്ഞ മാഷിനോട് ചിലര്‍ പല്ലിറുമ്മിക്കൊണ്ട് പിറുപിറുത്തു. മറ്റു...
-
അമ്മു മലയാളം നോട്ടുപുസ്തകം അടച്ചു വെച്ചു . ഉരുട്ടിയെഴുതണമെന്ന അമ്മയുടെ വാക്കുകള്‍ക്ക് ആ കൊച്ചുകൈകള്‍ വഴങ്ങുന്നതേയുള്ളൂ . പിറ്റേന്ന് ...
-
അസ്തമയത്തിന്റെ ചുവപ്പ് ഇലകളുടെ പച്ചയില്‍ പടരുകയാണ്. പുല്ലു മൂടിയ ഇടവഴികളില്‍ പകല്‍ മറന്നു വെച്ച സ്വപ്നത്തെ പോലെ പോക്കുവെയില്‍ വ...
No comments:
Post a Comment