കെ ആർ മീരയുടെ കലാച്ചി 'അമ്മ വായന തുടങ്ങിയിട്ട് രണ്ടു മാസമെങ്കിലും ചുരുങ്ങിയത് ആയിക്കാണും. എല്ലാ പണികളും തീർത്ത് രാത്രി 'അമ്മ കലാച്ചി കയ്യിലെടുക്കുമ്പോഴേക്ക് കണ്ണുകൾ താനെ അടഞ്ഞു തുടങ്ങിയിട്ടുണ്ടാവും. "അമ്മ എത്ര സമയം ആണ് ഒരു നോവൽ വായിക്കാൻ എടുക്കുന്നത്.. ഒരു കാര്യം ചെയ്യാം. നാളെ ഞായറാഴ്ച. നമുക് രാവിലെ തന്നെ എല്ലാ പണികളും തീർത്ത് നമ്മുടെ കാര്യം നോക്കാം". എന്ന് ഞാൻ. ശരി എന്ന് അമ്മയും. അങ്ങനെ പിറ്റേ ദിവസം രാവിലെ ആറരക്ക് ഞങ്ങൾ എഴുന്നേറ്റു. ചോറും കൂട്ടാനും ഉപ്പേരിയും രാവിലത്തെക്കുള്ള ദോശയും ചട്ണിയും 10 മണി ആവുമ്പോഴേക്ക് റെഡി ആയി. അടുക്കളയുടെ വീതനപ്പുറം, സ്റ്റവ്, എല്ലാം തുടച്ചു വൃത്തിയാക്കി. ഞാൻ അമ്മയോട് പറഞ്ഞു "ഇനി നമ്മൾ ഇന്ന് അടുക്കളയിലേക്ക് കേറിപ്പോകരുത്. 'അമ്മ കലാച്ചി വായിച്ചോളൂ, അല്ലെങ്കിൽ കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കിക്കോളൂ". 'അമ്മ ചിരിച്ചു കൊണ്ട് തലയാട്ടുക മാത്രം ചെയ്തു. എന്താ ചിരിക്കുന്നത് എന്ന് ചോദിച്ച് ഞാനും എന്റെ ആത്രേയകമെടുത്തിരുന്ന് വായന തുടങ്ങി. പതിനൊന്നു മണിയായി. അച്ഛൻ ചോദിച്ചു "ഒരു ചായ ആയാലോ?". ചായ അച്ഛൻ തന്നെയുണ്ടാക്കി. പക്ഷ...
Posts
Showing posts from 2026